കലോത്സവത്തിൽ പാലക്കാട് മുന്നേറുന്നു; മലപ്പുറം തൊട്ടുപിന്നിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസങ്ങൾ പിന്നിട്ടതോടെ സ്വര്‍ണക്കപ്പിനുള്ള മത്സരങ്ങൾക്ക് വാശിയേറി. നാലാം ദിവസത്തിലും പാലക്കാട് ജില്ല 477 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെ. മലപ്പുറവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനത്ത് മുന്നേറുന്നു.
മലപ്പുറം 472 പോയിന്‍റും കോഴിക്കോട് 470 പോയിന്‍റും ഇതുവരെ നേടി. എറണാകുളം, കണ്ണൂർ, തൃശൂർ, കോട്ടയം, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് പോയിന്‍റ് പട്ടികയിൽ തൊട്ടു പിന്നിലുള്ളത്.
രാവിലെ നാടക പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നാടകാവതരണം തടസപ്പെട്ടു. വേദിക്ക് മുമ്പിലെ ഇരുമ്പു കൈപിടിയും ചാനൽ ക്യാമറകളും കാരണം കാഴ്ച തടസപ്പെടുന്നു എന്നായിരുന്നു പരാതി. വൻ ജനക്കൂട്ടമാണ് നാടകം കാണാൻ എത്തിയത്. ആറ് അപ്പീൽ ടീമുകൾ അടക്കം 20 ടീമുകളാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
