Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി കേസ് സി.ബി.ഐക്ക്...

ടി.പി കേസ് സി.ബി.ഐക്ക് കൈമാറൽ: അനുകൂല മറുപടി ലഭിച്ചെന്ന് കെ.കെ രമ

text_fields
bookmark_border
ടി.പി കേസ് സി.ബി.ഐക്ക് കൈമാറൽ: അനുകൂല മറുപടി ലഭിച്ചെന്ന് കെ.കെ രമ
cancel

കോഴിക്കോട്: ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറുന്ന വിഷയത്തിൽ അനുകൂല മറുപടി ലഭിച്ചെന്ന് ആർ.എം.പി നേതാവ് കെ.കെ രമ. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും രമ അറിയിച്ചു. രാവിലെ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ നിവേദനം മുഖ്യമന്ത്രിക്ക് രമ കൈമാറി. എന്നാൽ, കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല.

ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ നൽകിയ അപേക്ഷ  കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ‍യും കെ.കെ രമ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp case
Next Story