സ്കൂള്‍ കലോത്സവം: പാലക്കാട് മുന്നേറുന്നു, കോഴിക്കോടും മലപ്പുറവും പിന്നിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം നാളിലേക്ക് കടക്കുമ്പോൾ പാലക്കാട് ജില്ല അധിപത്യം തുടരുന്നു. കോഴിക്കോടും മലപ്പുറവുമാണ് തൊട്ടുപിന്നിൽ. നിലവിൽ പാലക്കാടിന് 342ഉം കോഴിക്കോടിന് 317ഉം മലപ്പുറത്തിന് 313ഉം പോയിന്‍റുകളാണ്.
കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഇന്ന് വൈകുന്നേരത്തോടെ സ്വര്‍ണക്കപ്പിന്‍റെ അവകാശികളെ കുറിച്ചുള്ള സൂചന ലഭിച്ചു തുടങ്ങും.
അതിനിടെ, ജില്ലാ സ്കൂള്‍ കലോത്സവങ്ങളില്‍ പക്ഷപാതം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് ആറ് നൃത്താധ്യാപകര്‍ അടക്കം ഒമ്പത് വിധികര്‍ത്താക്കളെ പൊതുവിദ്യാഭ്യാസ വകുപ്പ് കരിമ്പട്ടികയില്‍പെടുത്തി. കോഴിക്കോട്, പാലക്കാട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുയര്‍ന്ന പരാതികളെ തുടര്‍ന്നാണ് നടപടി. അതത് ഡി.ഡി.ഇമാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരുടെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
വാശിയേറിയ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും അപ്പീല്‍ പ്രവാഹം കലോത്സവത്തിന്‍റെ നിറം കെടുത്തുന്നു. ബുധനാഴ്ച വരെ 379 അപ്പീലുകളാണ് എത്തിയത്. വിധികര്‍ത്താക്കളെ കുറിച്ചുള്ള പരാതി നിയന്ത്രണംവിട്ടുള്ള പ്രതിഷേധത്തിലെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.