ജോസ് കെ. മാണി എം.പിയുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
text_fieldsകോട്ടയം: കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. റബര്‍ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജോസ് കെ. മാണി എം.പിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകര്‍ച്ചയില്‍നിന്ന് കാര്‍ഷിക മേഖലക്ക് ഉയര്‍ത്തെഴുന്നേല്‍പ് ആവശ്യമാണെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ശാന്തിഗിരി ആശ്രമം മഠാധിപതി ജ്ഞാന തപസ്വി, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി എന്നിവരും സമരപ്പന്തലിലത്തെി.
സമരം നാലാം ദിവസത്തിലേക്കു കടന്നു. ജോസ് കെ. മാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും കത്തുകളും, എസ്.എം.എസും അയക്കും. ഇതിന്‍െറ ഭാഗമായി നഗരത്തില്‍ ബുധനാഴ്ച യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. അതിനിടെ ജോസ് കെ. മാണി എം.പിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില തൃപ്തികരമല്ളെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
