Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്ല
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാരെ ഒഴിവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവായി. ഇതുസംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമീഷന് ശിപാര്‍ശ പരിഗണിച്ചാണ് തീരുമാനം.
രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാതാവിന്‍െറ സാമിപ്യം ആവശ്യമുള്ളതിനാലും മുലയൂട്ടുന്ന കാലയളവായതുകൊണ്ടും ഇവരുടെ അമ്മമാരെ തെരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കുന്നത് ഉചിതമല്ളെന്ന് ബാലാവകാശ കമീഷന് വിലയിരുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന അവസരത്തില്‍ ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ചു.
Next Story
