Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവര്‍ വെയില്‍ കൊള്ളുകയാണ്...

text_fields
bookmark_border
അവര്‍ വെയില്‍ കൊള്ളുകയാണ്...
cancel

വേദികളില്‍  മാറി മാറി പാട്ടും കൊട്ടും നൃത്തവുമൊക്കെ പൊടിപാറുമ്പോള്‍, അവര്‍ വെയില്‍കൊള്ളുകയാണ്, മണ്ണിന്‍െറ പച്ചപ്പിനെ നിലനിര്‍ത്താന്‍. കലോത്സവവേദിയിലേക്ക് പ്ളാസ്റ്റിക്കും കവറുമൊക്കെയായി വരുന്നവരുടെ കൈകളില്‍ പിടിക്കാന്‍ വേദികളുടെ കവാടത്തില്‍ അവരുണ്ട്. പച്ചക്കുപ്പായമിട്ട് ഗ്രീന്‍ പ്രോട്ടോക്കോളിന്‍െറ സംഘം. തിരുവനന്തപുരം ജില്ലയിലെ എന്‍.എസ്.എസ് സംഘത്തിലെ 380 കുട്ടികളാണ് പ്ളാസ്റ്റിക്കിനെതിരെ പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്.
ഓരോ വേദിയിലും 15 പേരടങ്ങുന്ന സംഘമാണുള്ളത്. പ്ളാസ്റ്റിക്കുമായി വരുന്നവരില്‍നിന്ന് 10 രൂപ ഈടാക്കിയശേഷമേ പരിപാടി നടക്കുന്ന വേദിയിലേക്ക് കടത്തിവിടൂ. കൊണ്ടുവന്ന പ്ളാസ്റ്റിക്കുമായി തിരികെ വന്നാല്‍ മാത്രമേ 10 രൂപ മടക്കിക്കിട്ടൂ. ഓരോ വേദിയിലും ഉച്ചക്കുമുമ്പ് മാത്രം 50ലേറെ പേരാണ് പ്ളാസ്റ്റിക്കിന് വില നല്‍കേണ്ടിവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story