ലോറി നിയന്ത്രണ്ടം വിട്ട് മറിഞ്ഞ് രണ്ടുമരണം
text_fieldsരാജാക്കാട്: പന്നിയാര്‍കുട്ടിക്ക് സമീപം കുളത്തുറകുഴിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കാമരാജ് (32), ഗുണശേഖര്‍ (45)എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.15ന് ബോഡിനായ്ക്കന്നൂരില്‍നിന്ന് പഞ്ഞി ലോഡുമായി കൊടുങ്ങല്ലൂരിലേക്ക് പോകവേ കുളത്തറകുഴിക്ക് സമീപമായിരുന്നു അപകടം.
ഇറക്കമിറങ്ങിവന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കുകള്‍ ഇടിച്ചുതകര്‍ത്ത് തോടിന് മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന കലുങ്കിനും സംരക്ഷണഭിത്തിക്കും ഇടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
നാട്ടുകാരും രാജാക്കാട് പൊലീസും സ്ഥലത്തത്തെിയെങ്കിലും വാഹനത്തിന്‍െറ ക്യാബിന്‍ കലുങ്കിനും സംരക്ഷണഭിത്തിക്കും ഇടയിലായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വിഫലമായി. ഫയര്‍ ഫോഴ്സില്‍ അറിയിച്ചെങ്കിലും അടിമാലിയില്‍നിന്ന് അവര്‍ എത്താനുള്ള താമസം കണക്കിലെടുത്ത് പൊലീസിന്‍െറ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ എത്തിച്ച് വാഹനം ഉയര്‍ത്തി ഗുരുതര പരിക്കേറ്റ ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലി സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതും അമിതമായി രക്തം വാര്‍ന്നതും മരണകാരണമായി. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘങ്ങളും എത്തിയിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. രാജാക്കാട് എസ്.ഐ എസ്. മഹേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
