സ്മാർട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്
text_fieldsദുബൈ: കൊച്ചി സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിൻെറ ഉദ്ഘാടനം ഫെബ്രുവരി 20ന് നടത്താൻ തീരുമാനമായി. ദുബൈ സർക്കാറിനെ പ്രതിനിധീകരിച്ച് യു.എ.ഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി ചടങ്ങിൽ പങ്കെടുക്കും. സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിൻെറ നിർമാണോദ്ഘാടനവും ഈ ചടങ്ങിൽ തന്നെയുണ്ടാകും. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്.
കഴിഞ്ഞദിവസം ദുബൈയിൽ നടന്ന സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ ഉദ്ഘാടനം ഫെബ്രുവരി അവസാനം നടത്താൻ തീരുമാനമായിരുന്നു. എന്നാൽ തിയതി പ്രഖ്യാപിച്ചിരുന്നില്ല. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. സ്മാർട്ട് സിറ്റി പ്രദേശത്തേക്കുള്ള റോഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായി വരികയാണ്.
