Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എസ്.എസ് കൊടിയേന്തുംമുമ്പ് വെള്ളാപ്പള്ളി യോഗം പതാക താഴെവെക്കണം –പിണറായി

text_fields
bookmark_border
ആര്‍.എസ്.എസ് കൊടിയേന്തുംമുമ്പ് വെള്ളാപ്പള്ളി യോഗം പതാക താഴെവെക്കണം –പിണറായി
cancel

കണ്ണൂര്‍: ആര്‍.എസ്.എസ് കൊടിയേന്തുംമുമ്പ് വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി പതാക താഴെവെക്കണമെന്ന് പിണറായി വിജയന്‍. എസ്.എന്‍.ഡി.പിയെയും പ്രവര്‍ത്തകരെയും ആര്‍.എസ്.എസില്‍ എത്തിക്കാനാണ് പുതിയ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് പിണറായി ആരോപിച്ചു. നവകേരള മാര്‍ച്ചിന്‍െറ തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങും മുമ്പ് മട്ടന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്‍.എസ്.എസില്‍നിന്ന് വന്‍ തുക വെള്ളാപ്പള്ളി നടേശന് കിട്ടിയിട്ടുണ്ട്. മോഹന്‍ ഭാഗവത് ഇക്കാര്യം കണ്ണൂരില്‍ വ്യക്തമാക്കിയതാണ്. അത് അവിശ്വസിക്കേണ്ടതില്ല. ആര്‍.എസ്.എസ് നിര്‍ദേശമനുസരിച്ച് പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തത് ആര്‍.എസ്.എസിനെ ശക്തിപ്പെടുത്താനാണ്. എന്നാല്‍, എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് ആലയില്‍ എത്തിക്കുന്നതിനെതിരെ ഭൂരിഭാഗം പ്രവര്‍ത്തകരും രംഗത്തുവരും. ഒരുജാതി ഒരുമതം മനുഷ്യന് എന്നു പറഞ്ഞ് ശ്രീനാരായണ ഗുരു സ്ഥാപിച്ച സംഘടനയെ ആര്‍.എസ്.എസുമായി ബന്ധിപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.  ഇതിനെതിരെ മതേതര വിശ്വാസികള്‍ ജാഗ്രത പാലിക്കണം -പിണറായി പറഞ്ഞു.
ഡല്‍ഹിയില്‍ ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചയിലെ മറ്റ് ഉപാധികള്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സ്ഥാനത്തിനുവേണ്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പുതിയ വിവരം -അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story