Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കണവാടിയില്‍ നിന്ന്...

അങ്കണവാടിയില്‍ നിന്ന് വെടിയുണ്ട കണ്ടത്തെി

text_fields
bookmark_border

അടിമാലി: അങ്കണവാടിയില്‍നിന്ന് വെടിയുണ്ടയെന്ന് സംശയിക്കുന്ന തിരികള്‍ കണ്ടത്തെി. അടിമാലി പഞ്ചായത്തിലെ പറുക്കുടി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍നിന്നാണ് തിങ്കളാഴ്ച സ്ഫോടകവസ്തു കണ്ടത്തെിയത്.
അങ്കണവാടി ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രോജക്ട് ഓഫിസറാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
 ഇവിടെ പഠിക്കുന്ന കുട്ടികളിലാരോ ഇത് കൊണ്ടുവെച്ചതായി സംശയിക്കുന്നതായാണ് ജീവനക്കാര്‍ പറഞ്ഞതെന്ന് എസ്.ഐ ലാല്‍ സി. ബേബി പറഞ്ഞു. പൊലീസിലെ ആര്‍മര്‍ വിഭാഗം ചൊവ്വാഴ്ച അടിമാലി സ്റ്റേഷനിലത്തെി പരിശോധന നടത്തിയ ശേഷമേ  ഇത് സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun bullet
Next Story