Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീകരണ കൗണ്ടറുകള്‍ ഇന്ന് തുറക്കും
text_fieldsbookmark_border
തിരുവനന്തപുരം: കലോത്സവത്തിന് വിവിധ ജില്ലകളില്‍ നിന്നത്തെുന്ന കുട്ടികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും തമ്പാനൂര്‍ കെ.എസ്.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലും തയാറാക്കുന്ന സ്വീകരണ കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ‘മാധ്യമ’ത്തിന്‍െറ സഹകരണത്തോടെ ഒരുക്കുന്ന കൗണ്ടറുകളുടെ ഉദ്ഘാടനം വൈകീട്ട് നാലിന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. കെ. മുരളീധരന് എം.എല്‍.എ പങ്കെടുക്കും.
ആദ്യം എത്തുന്ന ടീമിനെ കേരളീയ ശൈലിയില്‍ മധുരം നല്കി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സലിം ഫാറൂഖ് അറിയിച്ചു.
Next Story
