ബി.ജെ.പിയുമായുള്ള ബന്ധം വെള്ളാപ്പള്ളി വ്യക്തമാക്കണം -പിണറായി
text_fieldsകണ്ണൂർ: ബി.ജെ.പിയുമായുള്ള ബന്ധം ഏതുതരത്തിലുള്ളതാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും എസ്.എൻ.ഡി.പിയുടെ കൊടി താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവകേരള മാർച്ചിന്‍റെ ഭാഗമായി കണ്ണൂരിലെത്തിയ പിണറായി വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ആർ.എസ്.എസിന്‍റെ പണം ഉപയോഗിച്ചാണ് ബി.ഡി.ജെ.എസ് രൂപീകരിച്ചത്. എസ്.എൻ.ഡി.പിയുടെ കൊടി താഴെവെച്ച് വെള്ളാപ്പള്ളി സംഘപരിവാറിന്‍റെ കൊടിയേന്തുകയാണ് ചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നിലപാടും ഗുരുവിന്‍റെ നിലപാടും ചേർന്ന് പോകില്ല. വർഗീയ ചേരിതിരിവിനാണ് ആർ.എസ്.എസ് നീക്കം. മതനിരപേക്ഷതക്ക് എതിരായ നീക്കങ്ങളെ നിസാരമായി തള്ളാൻ കഴിയില്ലെന്നും തുഷാറിന് കേന്ദ്ര മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
