Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലികളുമായി പോയ വാഹനം തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം

text_fields
bookmark_border
കാലികളുമായി പോയ വാഹനം തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം
cancel

കാസര്‍കോട്: ഉളിയത്തടുക്ക ഭഗവതി നഗറില്‍ കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ് വാന്‍ തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം. മഞ്ചത്തടുക്കയിലെ അഷ്റഫ് (28), ചട്ടഞ്ചാലിലെ ഹമീദ് (50), ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞി (32) എന്നിവരാണ് അക്രമത്തിനിരയായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ഉളിയത്തടുക്കയില്‍നിന്നും ആരിക്കാടിയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ ഭഗവതി നഗറിലത്തെിയപ്പോള്‍ ഒരു സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മൂവരെയും വലിച്ചിട്ട് മര്‍ദിച്ചു. കത്തികൊണ്ട് ആക്രമിക്കാനൊരുങ്ങിയപ്പോള്‍ ടൗണ്‍ സി.ഐ പി.കെ. സുധാകരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമത്തെുകയും ഇതോടെ അക്രമിസംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഘത്തില്‍പെട്ട ഉദയ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിനിരയായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story