Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ രക്തം വാർന്ന് മരിച്ചു

text_fields
bookmark_border
വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ രക്തം വാർന്ന് മരിച്ചു
cancel

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇരുകാലുമറ്റ നാടോടി വൃദ്ധൻ ചോരവാർന്ന് മരിച്ചു. അര മണിക്കൂറോളും ആരും തിരിഞ്ഞുനോക്കാതെ റോഡിൽ കിടന്ന ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തിരുവനന്തപുരം കിഴക്കേകോട്ട നഗരമധ്യത്തില്‍ ആണ് മന:സാക്ഷി നടുക്കുന്ന സംഭവം. ഇയാളെ വാഹനത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ആംബുലന്‍സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു പൊലീസും നാട്ടുകാരും.

പൊലീസിന്‍റെ ആംബുലന്‍സ് എത്തുമ്പോള്‍ അര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇത്രയും നേരം ജീവനുവേണ്ടി ഇയാള്‍ കരയുന്ന കാഴ്ച ദാരുണമായിരുന്നു. റോഡിൽ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുമ്പോൾ നിരവധി വാഹനങ്ങളാണ് സമീപത്തു കൂടി കടന്നു പോയിരുന്നത്. നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ല. അതേ സമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ മാത്രമായിരുന്നു പൊലീസിന്‍റെ ശ്രദ്ധ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story