Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു -പിണറായി

text_fields
bookmark_border
മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു -പിണറായി
cancel

കണ്ണൂർ: ബാർ കോഴ കേസിൽ വിജിലൻസിന്‍റെ മലക്കം മറിച്ചിൽ മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. കള്ളക്കളി മനസിലാക്കിയത് കൊണ്ടാണ് കോടതി കൂടുതൽ റിപ്പോർട്ട് തേടിയത്. മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞതായും പിണറായി പറഞ്ഞു. നവകേരള മാർച്ചിന്‍റെ ഭാഗമായി കണ്ണൂരിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

വിജിലൻസ് മൊഴി ശേഖരിച്ചത് താൽപര്യമുള്ളവരിൽ നിന്നു മാത്രമാണ്. കേസിൽ നിന്ന് കെ.എം മാണിയെ രക്ഷിച്ചെടുക്കാൻ വിജിലൻസിന് മേൽ കടുത്ത സമ്മർദമുണ്ട്. വിജിലൻസ് കോടതി നടപടി സംസ്ഥാന സർക്കാറിനെതിരാണെന്നും പിണറായി പറഞ്ഞു.

പരമ്പരാഗത വ്യവസായ മേഖല കേരളത്തിൽ വൻ പ്രതിസന്ധി നേരിടുകയാണ്. കണ്ണൂരിൽ കൈത്തറി വ്യവസായം തകർന്നതായും പിണറായി വ്യക്തമാക്കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story