‘യു.എ.പി.എ കേസുകളിലെ ജാമ്യ ഹരജികള്‍ ലാഘവത്തോടെ പരിഗണിക്കാനാവില്ല’
text_fieldsകൊച്ചി: തീവ്രവാദത്തെ ചെറുക്കാനുള്ള ബാധ്യത കോടതികള്‍ക്കുണ്ടെന്നിരിക്കെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരമുള്ള (യു.എ.പി.എ) കേസുകളിലെ ജാമ്യാപേക്ഷ ലാഘവത്തോടെ പരിഗണിക്കാനാവില്ളെന്ന് ഹൈകോടതി. കണ്ണൂര്‍ സ്വദേശി കെ.കെ. തസ്ലിം നല്‍കിയ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം. നവംബര്‍ 14ന് എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്‍റവിട നസീറുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഷഹനാസിനെ പൊലീസ് പിടികൂടിയിരുന്നു.
നസീര്‍ ഷഹനാസിനെഴുതിയ കത്തുകളും മറ്റു രേഖകളും പൊലീസ് കണ്ടത്തെിയതായി കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന തസ്ലീമും പിടിയിലായത്. കഴിഞ്ഞ നവംബര്‍ 20ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഹരജിക്കാരന്‍െറ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. രാജ്യം നേരിടുന്ന പ്രധാന ഭീഷണിയാണ് തീവ്രവാദമെന്ന് കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തീവ്രവാദത്തെ ചെറുക്കാനുള്ള ബാധ്യത കോടതികള്‍ക്കുണ്ട്.
അതിനാല്‍, ഇതിന്‍െറ അടിസ്ഥാനത്തില്‍ വേണം നടപടികള്‍ സ്വീകരിക്കാന്‍. കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകാത്ത അവസരത്തില്‍ ഹരജിയിലെ ആവശ്യം അംഗീകരിക്കാനാവില്ല. പൊലീസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ബംഗളൂരു സ്ഫോടനക്കേസിന്‍െറ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
