പാതി തളര്‍ന്ന കൂടപ്പിറപ്പിനെ കാക്കുന്ന സഹോദരിമാര്‍ക്ക് സഹായമെത്തുന്നു
text_fieldsതിരുനെല്ലി: അരക്കുതാഴെ തളര്‍ന്ന അനുജനെ പരിപാലിക്കാന്‍ ഇളംപ്രായത്തില്‍ പഠനം നിര്‍ത്തേണ്ടിവന്ന പെണ്‍കുട്ടികളുടെ ദുരിതമകറ്റാന്‍ കാരുണ്യക്കൈകള്‍ നീളുന്നു. തിരുനെല്ലി ചെമ്പകമൂല കോളനിയില്‍ അരക്കുതാഴെ തളര്‍ന്ന 13കാരനും കൂടപ്പിറപ്പുകള്‍ക്കുമാണ് ‘മാധ്യമം’ വാര്‍ത്ത തുണയാകുന്നത്. ശരീരം തളര്‍ന്ന് വീടിന്‍െറ ഇരുട്ടുമുറിയില്‍ വര്‍ഷങ്ങളായി ജീവിതം തള്ളിനീക്കുന്ന മനുവിന്‍െറയും അവനെ പരിചരിക്കാന്‍ കഷ്ടപ്പെടുന്ന സഹോദരിമാരുടെയും കദനകഥ വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
ഇവരുടെ അമ്മ രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയി. പിതാവ് എവിടെയുണ്ടെന്ന് അറിയില്ല. പഴകി ദ്രവിച്ചുവീഴാറായ വീട്ടിനുള്ളില്‍ മനുവിന് ആശ്രയം മഞ്ജുഷ, മഞ്ജുള, സുശീല എന്നീ മൂന്നു സഹോദരിമാരാണ്. ഈ പെണ്‍കുട്ടികള്‍ പഠനം പോലും ഉപേക്ഷിച്ചാണ് ഏകസഹോദരനെ പരിപാലിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി ചികിത്സയോ മരുന്നോ മനുവിന് കിട്ടുന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ചേച്ചിമാരുടെ ചുമലില്‍ കയറി പോകേണ്ട സ്ഥിതിയാണ്.
ദ്രവിച്ച് വീഴാറായ വീട്ടില്‍ ഭയന്നാണ് അന്തിയുറങ്ങുന്നത്.
കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരമത്തെുന്ന സഹോദരിമാര്‍ സമീപ വീടുകളിലേക്ക് സഹോദരനെ ചുമലിലേറ്റിയാണ് കൊണ്ടുപോകുന്നത്. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കക്കൂസ് പോലും ഇല്ലാത്തതിനാല്‍ അടുത്തുള്ള കാപ്പിത്തോട്ടങ്ങളാണ് ആശ്രയം. വാര്‍ത്ത കണ്ട് പട്ടികവര്‍ഗ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി അടിയന്തര നടപടികള്‍ക്ക് ഉത്തരവിട്ടു.
മനുവിന്‍െറ ചികിത്സക്ക് അടിയന്തരമായി ഒരു ലക്ഷം രൂപ അനുവദിക്കണമെന്നും സഹോദരിമാരുടെ തുടര്‍ പഠനം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും കോളനിയില്‍ എത്തിക്കണമെന്നും മന്ത്രി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരീരം തളര്‍ന്ന മനുവിന് ഉപയോഗിക്കുന്നതിനായി യൂറോപ്യന്‍ മാതൃകയിലുള്ള കക്കൂസ് നിര്‍മിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമായ മറ്റ് സഹായങ്ങളും അനുവദിക്കും. കൈത്താങ്ങ് പദ്ധതിയില്‍ മഞ്ജുഷ, മഞ്ജുള, സുശീല എന്നീ സഹോദരിമാരെയും മനുവിനെയും ഉള്‍പ്പെടുത്തി പ്രതിമാസം ആയിരംരൂപ വീതം ധനസഹായം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വാര്‍ത്ത കണ്ട് സാമൂഹികപ്രവര്‍ത്തകരും സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലുവയിലെ ട്രസ്റ്റ് കുടുംബത്തിന്‍െറ പരിപാലനം ഏറ്റെടുക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
