കണ്ഠരര് മോഹനരരെ താന്ത്രിക കര്‍മങ്ങളില്‍നിന്ന് വിലക്കിയ നടപടിയില്‍ ഹൈകോടതി ഇടപെട്ടില്ല
text_fieldsകൊച്ചി: ശബരിമല ക്ഷേത്രത്തില്‍ താന്ത്രിക കര്‍മങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ദേവസ്വം ബോര്‍ഡ് ഒഴിവാക്കിയ നടപടി ചോദ്യംചെയ്യുന്ന കണ്ഠരര് മോഹനരരുടെ ഹരജിയില്‍ ഹൈകോടതി ഇടപെട്ടില്ല. എറണാകുളം വളഞ്ഞമ്പലത്ത് കണ്ഠരര് മോഹനരര് ഉള്‍പ്പെട്ട തന്ത്രികേസ് എന്നറിയപ്പെടുന്ന കേസിലെ കോടതി നടപടി അവസാനിച്ചശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ മോഹനരരെകൂടി കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് തീര്‍പ്പാക്കി. കാരണം കാണിക്കാതെയാണ് തന്നെ തന്ത്രിയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതെന്നും ചുമതല തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് മോഹനരര് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
തിരിച്ചെടുക്കണമെന്ന മോഹനരരുടെ അപേക്ഷ തള്ളി, തന്ത്രിയായി തുടരാനാകില്ളെന്ന് 2015 ജൂലൈ 31ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതേ അറിയിപ്പില്‍ താന്ത്രിക കര്‍മങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെടുത്താനായി മകന്‍ മഹേഷ് മോഹനരരുടെ സമ്മതം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
മേഹനരരെ തന്ത്രിയാക്കേണ്ടതില്ളെന്ന 2012 ഏപ്രിലിലെയും 2013 മേയിലെയും ദേവസ്വം ബോര്‍ഡിന്‍െറ തീരുമാനവും ഇതോടൊപ്പം ഉദ്ധരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്‍െറ ഈ നടപടി ചോദ്യം ചെയ്താണ് തന്ത്രി മഹേശ്വരരുടെ മകനായ മോഹനരര് ഹരജി നല്‍കിയത്. എന്നാല്‍, തന്ത്രികേസിനെ ത്തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ ചുമതലയില്‍നിന്ന് മാറ്റിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. സാധാരണ നടപടിക്ക് വിധേയരാകുന്നവരെ തീരുമാനവും അതിന്‍െറ കാരണവും അറിയിക്കാനുള്ള ബാധ്യത അഡ്മിനിസ്ട്രേറ്റിവ് തീരുമാനത്തിന്‍െറ നടപടിക്രമത്തിന്‍െറ ഭാഗമാണെന്ന് ഹരജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഹരജിക്കാരനുമായി ബന്ധപ്പെട്ട കാര്യം വിശ്വാസപരവും മതപരവുമാണ്. ഉന്നതമൂല്യങ്ങള്‍ പുലരേണ്ട മേഖലയാണത്. ഹരജിക്കാരനെ താന്ത്രിക കര്‍മങ്ങള്‍ക്ക് നിയോഗിക്കേണ്ടതില്ളെന്ന് തീരുമാനമെടുത്തത് തന്ത്രികേസിന്‍െറ പേരിലാണെന്ന് പൊതുജനത്തിനുള്‍പ്പെടെ അറിയാവുന്നതാണ്. അതിനാല്‍ പ്രത്യേകമായി കാരണം കാണിച്ച് തീരുമാനം അറിയിക്കേണ്ട ആവശ്യമില്ളെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.