ലാവലിന്‍കേസിലെ ഉപഹരജി നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് മറികടന്ന്
text_fieldsതിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ ഉപഹരജി നല്‍കിയത് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് മറികടന്ന്. ലാവലിന്‍ കേസില്‍ കോടതിയെ സമീപിക്കേണ്ടതില്ളെന്ന നിയമോപദേശമാണ് സര്‍ക്കാര്‍ തള്ളിയത്. ലാവലിന്‍ ഇടപാടില്‍ സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടില്ളെന്നാണ് സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കേണ്ടതില്ളെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഉപഹരജി നല്‍കുന്നതിന് നടപടിക്രമങ്ങള്‍ കൈക്കൊണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) ഓഫിസാണ്. ഇതിന്‍െറ ഭാഗമായി ഡി.ജി.പി ടി. ആസിഫലി തയാറാക്കിയ ഫയല്‍, ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അനുമതിക്ക് കൈമാറി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമസെക്രട്ടറിയാണെന്ന് നളിനി നെറ്റോ കുറിപ്പെഴുതിയതിനെ തുടര്‍ന്ന്, ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ഫയല്‍ വിശദമായി പരിശോധിച്ച നിയമസെക്രട്ടറി നിയമവിദഗ്ധരുമായും വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയശേഷമാണ് ഹരജി നല്‍കേണ്ടതില്ളെന്ന നിലപാടെടുത്തത്. എന്നാല്‍, ഇത് തള്ളിയാണ് ഡി.ജി.പി കോടതിയെ സമീപിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ളെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി വിധിക്കെതിരെ 2014 ജനുവരിയിലാണ് സി.ബി.ഐ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍ ഇത്രയും നാള്‍ മൗനംപാലിച്ച സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ നടത്തുന്ന നീക്കങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
