സോളാര്‍ കമീഷന്‍ ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു –വി.എസ്
text_fieldsതിരുവനന്തപുരം: ശ്വാസംമുട്ടിച്ച് സോളാര്‍ കമീഷനത്തെന്നെ ഇല്ലാതാക്കാനും കേസില്‍നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാറും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അച്ഛന്‍തന്നെ സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനു തുല്യമാണ് ഈ നടപടിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.കേസിലെ രണ്ടാംപ്രതി സരിത എസ്. നായര്‍ കമീഷന് മുന്നില്‍ ഹാജരാകാതിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദം മൂലമാണ്. ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ ഹാജരാകുന്നതും സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. കമീഷന്‍െറ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബിജുവിനെ ജയിലധികൃതര്‍ ഹാജരാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പി.എ. മാധവന്‍ എം.എല്‍.എ ഹാജരാകാതിരിക്കുന്നതിനു പിന്നിലും മുഖ്യമന്ത്രിയുടെതന്നെ കൈകളാണ്.
ആരംഭകാലം മുതല്‍ സോളാര്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും നടത്തുന്നത്. സരിതയെയും ശ്രീധരന്‍നായരെയും ഓഫിസില്‍വെച്ച് കണ്ടതു സംബന്ധിച്ചും മുഖ്യമന്ത്രി നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കേസിലുള്‍പ്പെട്ട പേഴ്സനല്‍ സ്റ്റാഫിലെ പലരും അറസ്റ്റിലായി. ഒടുവില്‍ കമീഷന്‍തന്നെ മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി കേരള ജനതയോട് മാപ്പു പറയണം. എന്തൊക്കെ കുറുക്കന്‍ കൗശലങ്ങള്‍ പ്രയോഗിച്ചാലും ഉമ്മന്‍ ചാണ്ടി കേസില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ളെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
