പ്രതിയെ പിടിക്കാനത്തെിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം
text_fieldsആറ്റിങ്ങല്‍: പ്രതിയെ പിടിക്കാനത്തെിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എസ്.ഐക്കും സി.പി.ഒക്കും വെട്ടേറ്റു. കടയ്ക്കാവൂര്‍ എസ്.ഐ പി.എസ്. സുജിത്, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വക്കം കോടമ്പള്ളിയില്‍ അണയില്‍ മുള്ളുംമൂട് വടക്കേവിളയില്‍ വിജയന്‍െറ വീട്ടില്‍വെച്ചാണ് വെട്ടേറ്റത്.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. വിജയനും സമീപവാസിയും ഷെയര്‍ മാര്‍ക്കറ്റ് ബ്രോക്കറുമായ ശശിയും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കവും കൈയാങ്കളിയും നടക്കുന്നുണ്ട്. ശശിയുടെ നിര്‍ദേശാനുസരണം വിജയന്‍ ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചു. എന്നാല്‍ മാര്‍ക്കറ്റിലുണ്ടായ ഇടിവ് നിമിത്തം വിജയന് സാമ്പത്തികനഷ്ടം ഉണ്ടായി. ഇതിന്‍െറപേരില്‍ വിജയന്‍ ശശിയെ മര്‍ദിച്ചിരുന്നു. ശശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് വിജയനോട് സ്റ്റേഷനില്‍ എത്തിച്ചേരാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജയന്‍ ഹാജരായില്ല. ബുധനാഴ്ചയും ശശിക്ക് നേരെ വിജയന്‍െറ അതിക്രമം ഉണ്ടായി. ശശി കടയ്ക്കാവൂര്‍ പൊലീസിനെ ഫോണില്‍ വിവരം അറിയിച്ചു.എസ്.ഐ സുജിത് സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജനോടൊപ്പം ബൈക്കില്‍ സംഭവസ്ഥലത്തത്തെി. വിജയന്‍െറ വീട്ടിലേക്ക് കയറവേ വെട്ടുകത്തി ഉപയോഗിച്ച് പ്രതി പൊലീസിനെ ആക്രമിച്ചു. സി.പി.ഒ ക്കാണ് ആദ്യം വെട്ടേറ്റത്. തടയാനും പ്രതിയെ കീഴ്പ്പെടുത്താനും ശ്രമിച്ച എസ്.ഐക്കും വെട്ടേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് കൂടുതല്‍ ആക്രമണത്തില്‍ നിന്ന് പൊലീസിനെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.