Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായിക്കെതിരെയുള്ള സർക്കാർ നീക്കം രാഷ്ട്രീയപ്രേരിതം - സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: ലാവ് ലിന്‍ കേസില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം. നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ച നാടകമാണിതെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സോളാര്‍ അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തിൽ പുതിയ സംഭവങ്ങള്‍ കെട്ടിച്ചമക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ ആരോപിച്ചു.
സി.പി.എമ്മിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. ഗൂഢാലോചനയിലേക്ക് ഉമ്മൻചാണ്ടി കോടതിയെ കൂടി വലിച്ചിഴക്കുകയാണെന്നും എസ്.ആർ.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
