Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണിമുടക്കിനെ തള്ളിക്കളയുന്നു -മന്ത്രി കെ.സി ജോസഫ്
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ തള്ളിക്കളയുന്നതായി മന്ത്രി കെ.സി ജോസഫ്. അനാവശ്യ സമരമാണ് നടത്തുന്നത്. സർക്കാർ നിയമിച്ച ശമ്പള പരിഷ്കരണ കമീഷനെ സമയപരിധിക്കുള്ളിൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന സമരം പൂർണ പരാജയമായിരിക്കും. ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് സർക്കാർ സുരക്ഷ നൽകുമെന്നും കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
