Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്

text_fields
bookmark_border
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്
cancel

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സും അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഭരണപക്ഷസംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ല. രാഷ്ട്രീയപ്രേരിത സമരത്തില്‍നിന്ന് പിന്മാറണമെന്ന് സെറ്റോയും എന്‍.ജി.ഒ അസോസിയേഷനും പി.എസ്.സി എംപ്ളോയീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെയും സമരം ബാധിക്കില്ല. തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നിവയാണ് സമരം നടത്തുന്നവരുടെ മറ്റ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍, ശമ്പളപരിഷ്കരണം ജനുവരിയില്‍ തന്നെ നടപ്പാക്കുമെന്നും സമരം രാഷ്ട്രീയപ്രേരിതമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്ച അവധി അനുവദിക്കില്ല. ഹാജരാകാത്തവരുടെ വിവരങ്ങള്‍ 11.30ന് മുമ്പ് സര്‍ക്കാറിനെ അറിയിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story