മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ. ഭാസ്കരന്‍ അന്തരിച്ചു
text_fieldsചവറ: മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ. ഭാസ്കരന്‍(80) അന്തരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ എന്‍.എസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രണ്ടുമാസത്തോളമായി എന്‍. എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എന്‍.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു പന്‍മനയിലെ വീട്ട് വളപ്പില്‍ നടക്കും.
സി.പി.എം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. പന്‍മനയിലെ ഇടതു വളര്‍ചയിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഭാസ്കരൻ. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്തിൻെറ ആദ്യ പ്രസിഡൻറ്, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാര്യ രാജമ്മ ഭാസ്‌കരന്‍, മക്കള്‍: എം.ആര്‍ ബിന്ദു, എം.ആര്‍ ബിജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
