ഭൂരഹിതര്‍ക്കായി ഭൂമി പിടിച്ചെടുക്കല്‍ സമരം 12ന്
text_fieldsകൊച്ചി: ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 11 കേന്ദ്രങ്ങളില്‍ 12ന് ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി. മൂന്നരലക്ഷം വരുന്ന ഭൂരഹിതരില്‍ 12 ശതമാനം പേര്‍ക്കാണ് മൂന്നുസെന്‍റ് ഭൂമിയുടെ പട്ടയം ലഭിച്ചത്. ലഭിച്ചവരില്‍ പകുതിപേര്‍ക്കും ഭൂമി കിട്ടിയില്ളെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പട്ടയം പോലും ലഭിക്കാത്ത മൂന്ന് ലക്ഷത്തിലധികം ഭൂരഹിതരുടെ പ്രശ്നം എപ്പോള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. വിതരണം ചെയ്യാനാവശ്യമായ ഭൂമി സര്‍ക്കാറിന്‍െറ കൈവശം ഇല്ളെന്നും പണം കൊടുത്ത് ഭൂമി വാങ്ങി നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ 31നുമുമ്പ് കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ്.
ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ പത്ത് സെന്‍റും കൃഷി ആവശ്യത്തിന് ഒരേക്കറും വീതം നല്‍കാനുള്ള അളവില്‍ സംസ്ഥാനത്ത് ഭൂമി ലഭ്യമാണ്. വിവിധ കമ്പനികളും വ്യക്തികളും കൈവശം വെച്ച ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്താല്‍ മുഴുവന്‍ ഭൂരഹിതരുടെയും പ്രശ്നം പരിഹരിക്കാന്‍ കഴിയും. എന്നാല്‍, സര്‍ക്കാര്‍ തയാറാകുന്നില്ല.
പാര്‍ട്ടി കണ്ടത്തെിയ സര്‍ക്കാര്‍ ഭൂമിയില്‍ സമരക്കാര്‍ പ്രവേശിച്ച് കുടില്‍ കെട്ടി ഒരുദിവസം താമസിക്കും. ഭൂമി വിതരണത്തിന് തയാറായില്ളെങ്കില്‍ സ്ഥിര സ്വഭാവത്തിലുള്ള സമരത്തിലേക്ക് കടക്കും. ഭൂപരിഷ്കരണത്തില്‍ കബളിപ്പിക്കപ്പെട്ട ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര ഭൂപരിഷ്കരണ നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി എന്നിവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം തൃശൂരിലും ജനറല്‍ സെക്രട്ടറി മലപ്പുറത്തും പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആലപ്പുഴയിലും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, എന്‍.എ.എം. ബഷീര്‍, കെ. സദീഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
