വയോജന സംരക്ഷണം: ട്രൈബ്യൂണല്‍ നോക്കുകുത്തിയെന്ന് സ്പെഷല്‍ ഓഫിസര്‍
text_fieldsകൊച്ചി: വയോജന സൗഹൃദ കേരളം പദ്ധതിയുടെ റെഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കാന്‍ നടത്തിയ തെളിവെടുപ്പിന്‍െറ ഭാഗമായി സര്‍ക്കാറിന് ഈമാസം പകുതിയോടെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്പെഷല്‍ ഓഫിസര്‍ വി.കെ. ബീരാന്‍. വയോജനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ നോക്കുകുത്തിയായി. ട്രൈബ്യൂണലിന്‍െറ ചുമതലയില്‍നിന്ന് ജില്ലാ കലക്ടര്‍മാരെയും ആര്‍.ഡി.ഒമാരെയും മാറ്റണമെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രൈബ്യൂണലുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. സ്വത്ത് എഴുതിവാങ്ങി മാതാപിതാക്കളെ തെരുവില്‍ തള്ളുന്നത് അടക്കമുള്ള ചില കേസുകളില്‍ ആറ് വര്‍ഷമായിട്ടും തീരുമാനമായിട്ടില്ല. അത്തരം കേസുകളിലെ വൃദ്ധരായ മാതാപിതാക്കള്‍ അവശതയാലും രോഗത്താലും നരകയാതന അനുഭവിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് ആര്‍.ഡി.ഒമാരാണ്. ജില്ലാ കലക്ടര്‍മാര്‍ അപ്പലേറ്റ് അതോറിറ്റിയാണ്.
എന്നാല്‍, തെരഞ്ഞെടുപ്പ് ജോലികളും മറ്റും മൂലം ഇവര്‍ക്ക് സമയം കിട്ടുന്നില്ളെന്ന് പറയുന്നു. ചിലര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അറിയില്ല. ട്രൈബ്യൂണല്‍ നടപടി വൈകുന്തോറും വൃദ്ധര്‍ക്ക് ലഭിക്കേണ്ട നീതിയും വൈകുകയാണ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള നിയമം 2007 ല്‍ കൊണ്ടുവന്നതാണ്. അത് നടപ്പാക്കിയാല്‍ 70 ശതമാനത്തോളം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ഇടക്കാലാശ്വാസം തുടങ്ങി പലതും നിയമം വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും നടക്കുന്നില്ല. ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഡ്വ. ജനറലിന്‍െറ തുല്യ പദവിയില്‍ സ്പെഷല്‍ ഓഫിസറെ നിയമിച്ചത്. ആറുമാസം കൊണ്ട് അന്തിമ റിപ്പോര്‍ട്ട് നല്‍കണം.
ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, ജുഡീഷ്യല്‍ സര്‍വിസിലെ അംഗങ്ങള്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്കായി ചൊവ്വാഴ്ച എറണാകുളം ബോള്‍ഗാട്ടി പാലസില്‍ പരിശീലനവും ബോധവത്കരണവും നടത്തുമെന്നും വി.കെ. ബീരാന്‍ അറിയിച്ചു. രാവിലെ 9.30 ന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാതിഥിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
