അഞ്ചു നൂറ്റാണ്ടുമുമ്പ് മരിച്ച ചൈനീസ് നാവികന്‍െറ അടയാളങ്ങള്‍ തേടി അവരെത്തി
text_fieldsകോഴിക്കോട്: അഞ്ഞൂറുവര്‍ഷം മുമ്പ് കോഴിക്കോട്ട് മരിച്ച നാവികന്‍െറ അടയാളങ്ങള്‍ തേടി ചൈനയില്‍നിന്ന് അവരത്തെി. അമേരിക്കയിലെ ഫ്രോസ്റ്റ്ബര്‍ഗ് യൂനിവേഴ്സിറ്റിയിലെ പ്രഫ. ഹയൂന്മ, ദുബൈ മിനിസ്റ്ററിയിലെ കള്‍ചറല്‍ വിഭാഗത്തിലെ ഡോ. ഷാഒജിന്‍ ചായ് എന്നിവരാണ് കോഴിക്കോട്ടത്തെിയത്.
അഞ്ചു നൂറ്റാണ്ടുമുമ്പ് മുമ്പ് കോഴിക്കോട്ടേക്ക് ചൈനയില്‍നിന്ന് വന്ന നാവികന്‍ ഷെന്‍ഹോ ഇവിടെവെച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്‍െറ ഭൗതികശരീരം അടക്കം ചെയ്തത് കോഴിക്കോട്ടാണ്. അതുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ അന്വേഷിച്ചാണ് സംഘമത്തെിയത്. ഷെന്‍ഹോയുടെ പേരില്‍ ചൈനയില്‍ പീസ് ഫൗണ്ടേഷനുണ്ട്. അതിന്‍െറ ചെയര്‍മാനാണ് പ്രഫ. ഹയൂന്മ. 30000ത്തോളം പേര്‍ ഷെന്‍ഹോയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതിയങ്ങാടിയിലെ ചീനാടത്ത് പള്ളി മഖാം ഷെന്‍ഹോയുടെ ഖബര്‍സ്ഥാനാണെന്ന് സംശയമുള്ളതിനാല്‍ ഇവര്‍ അവിടെ സന്ദര്‍ശിച്ചു. വടകരയിലെ ചീനച്ചേരിയിലും സംഘം സന്ദര്‍ശിച്ചു. കോഴിക്കോട്ട് ചരിത്രകാരന്‍ എം.ജി.എസ്. നാരായണനുമായി വെള്ളിയാഴ്ച രാത്രി ചര്‍ച്ച നടത്തി. അതിനിടെ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന നഗരസഭയാണെന്ന് കേട്ടപ്പോള്‍ ഇവര്‍ കോഴിക്കോട് കോര്‍പറേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച കൗണ്‍സില്‍ യോഗം അവസാനിക്കാനിരിക്കെയാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് കോര്‍പറേഷന്‍ കൗണ്‍സിലില്‍ സ്വീകരണം നല്‍കി. സഭയിലെ സംവാദങ്ങളും കെട്ടും മട്ടും തങ്ങളെ ഏറെ ആകര്‍ഷിച്ചതായി ഡോ. ഷാഓജിന്‍ ചായ് പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
