സിനിമാ നിര്‍മാതാവ് എം.ഒ. ജോസഫ് അന്തരിച്ചു
text_fieldsചെന്നൈ: മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച മഞ്ഞിലാസ് ബാനറിന്‍െറ അമരക്കാരന്‍ എം.ഒ. ജോസഫ് ചെന്നൈ സാന്തോമില്‍ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് മഞ്ഞിലാസ് വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന് 87വയസ്സായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ മുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ഞായറാഴ്ച മൂന്നിന് സാന്തോം കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.
കുടുംബപേരായ മഞ്ഞിലാസിന്‍െറ ബാനറില്‍ 40 സിനിമകളാണ് നിര്‍മിച്ചത്. യക്ഷി, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അരനാഴികനേരം, ഞാന്‍ ഞാന്‍ മാത്രം, അണിയറ തുടങ്ങി മലയാള സിനിമയിലെ നവോത്ഥാനകാലത്തെ അടയാളപ്പെടുത്തുന്നവയായിരുന്നു മിക്കവയും. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1951ലാണ് ചലച്ചിത്ര മേഖലയിലത്തെിയത്. 1968ല്‍ ആദ്യ ചിത്രം ‘യക്ഷി’ നിര്‍മിച്ചു. തുടര്‍ന്ന് ജോസഫ് - കെ.എസ്. സേതുമാധവന്‍ കൂട്ടുകെട്ടില്‍ 13 അനശ്വര ചലച്ചിത്രങ്ങള്‍ പിറന്നു. 1975ല്‍ പുറത്തിറങ്ങിയ ‘ചുവന്ന സന്ധ്യകളാ’ണ് സേതുമാധവനോടൊപ്പമുള്ള അവസാന ചിത്രം. ആലപ്പി അഷ്റഫിന്‍െറ സംവിധാനത്തില്‍ 1985ല്‍ ഇറങ്ങിയ ‘പാറ’യാണ് അവസാന ചിത്രം. ഭാര്യ: കുഞ്ഞമ്മ ജോസഫ്. മക്കള്‍: ജോസി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എം.ആര്‍.എഫ്), മാത്യു ജോസഫ് ( എന്‍ജിനീയര്‍, അബൂദബി), ബീന സിറിയക്ക് (ഡല്‍ഹി), ഡോ. റൂബി രഞ്ജന്‍ (മസ്കത്ത്), അനു ആന്‍റണി (എന്‍ജിനീയര്‍ ബോംബെ). മരുമക്കള്‍: ഡോ. സെഫി, സുനിത മാത്യു (അബൂദബി), സിബി സിറിയക്ക് (ഡല്‍ഹി), ഡോ. രഞ്ജന്‍ ജോസഫ് ( മസ്കത്ത്), ആന്‍റണി പാറേക്കാടന്‍ (എന്‍ജിനീയര്‍ ബോംബെ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
