Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയുടെ നീക്കം...

പിണറായിയുടെ നീക്കം കാപട്യവും കുബുദ്ധിയും നിറഞ്ഞതെന്ന് കെ.പി മോഹനൻ

text_fields
bookmark_border
പിണറായിയുടെ നീക്കം കാപട്യവും കുബുദ്ധിയും നിറഞ്ഞതെന്ന് കെ.പി മോഹനൻ
cancel

തിരുവനന്തപുരം: വീരേന്ദ്ര കുമാറുമായി ചങ്ങാത്തം കൂടാനുള്ള പിണറായി വിജയന്‍റെ നീക്കം കാപട്യവും കുബുദ്ധിയും നിറഞ്ഞതാണെന്ന്  മന്ത്രി കെപി മോഹനന്‍. ഇക്കാര്യം വീരേന്ദ്രകുമാർ ലമനസിലാക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

എന്നാൽ മന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി ഹാരിസ് പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാര്‍ ഇടത് മുന്നണിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്‍റെ പുസ്തകപ്രകാശനത്തിന് പിണറായി വിജയന്‍ എത്തിയിരുന്നു.വേദിയില്‍വെച്ച് പിണറായി വിജയന്‍ വീരേന്ദ്രകുമാറിനെ ഇടതുചേരിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഒരുമിച്ച് പോരാടനുള്ള സമയമായെന്നും സോഷ്യലിസ്റ്റുകളുടെ യഥാര്‍ത്ഥ സ്ഥാനം ഇടതുപക്ഷത്താണെന്നും വീരേന്ദ്രകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് പിണറായി പറഞ്ഞിരുന്നു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpmohanan
Next Story