മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശ പരീക്ഷ; രജിസ്ട്രേഷന്‍ അര ലക്ഷം കവിഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍/ എന്‍ജിനിയറിങ് പ്രവേശ പരീക്ഷക്ക് വ്യാഴാഴ്ച വൈകീട്ട് വരെ 22144 പേര്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കി. 54453 പേരാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്.
പോസ്റ്റ് ഓഫിസുകളില്‍നിന്ന് അരലക്ഷത്തിലധികം പേര്‍ സെക്യൂരിറ്റി കാര്‍ഡും പ്രോസ്പെക്റ്റസും വാങ്ങിയിട്ടുണ്ട്. ഇതില്‍ 20096 പേര്‍ അതുപയോഗിച്ചു. 1725 പേരാണ് ഓണ്‍ലൈന്‍ രീതിയില്‍ ഫീസ് അടച്ചത്.
1.75 ലക്ഷം പ്രോസ്പെക്റ്റസും സെക്യൂരിറ്റി കാര്‍ഡുകളുമാണ് വിതരണത്തിനായി പോസ്റ്റ് ഓഫിസുകള്‍ക്ക് കൈമാറിയത്. ജനുവരി 29 ന് വൈകീട്ട് അഞ്ചുവരെ പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് ( www.cee.kerala.gov.in )വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും 30ന് മുമ്പ് പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിക്കണം.
അപേക്ഷക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റിന്‍െറ അസ്സല്‍ ആവശ്യമില്ളെന്ന് പ്രവേശ കമീഷണറേറ്റ് അറിയിച്ചു. എന്നാല്‍, സംവരണാനുകൂല്യത്തിനും ഫീസ് ഇളവുകള്‍ക്കുമായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷക്കൊപ്പം വെക്കണം. പകര്‍പ്പ് മാത്രം സമര്‍പ്പിച്ചാല്‍ സ്വീകരിക്കില്ല.
സംസ്ഥാനത്ത് എം.ബി.ബി.എസിന് നിലവിലുള്ളത് 2900 സീറ്റുകളാണ്. എന്‍ജിനീയറിങ് പഠനത്തിന് 58836 ഉം ബി.ഡി.എസ് (ഡെന്‍റല്‍)ന് 1660 ഉം ബി.എ.എം.എസിന് (ആയുര്‍വേദ) 900വും ബി.എച്ച്.എം.എസിന് (ഹോമിയോ)250 ഉം ബി.എസ്.എം.എസിന് (സിദ്ധ) 50ഉം സീറ്റുകളാണുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്സുകളായ ബി.എസ്സി അഗ്രികള്‍ചറിന് 209 ഉം ബി.എസ്സി ഫോറസ്ട്രിക്ക് 30 ഉം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലെ ബി.വി.എസ്സി ആന്‍ഡ് എച്ചിന്(വെറ്ററിനറി) 260 ഉം കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസിന് കീഴിലെ ബി.എഫ്.എസ്സിന് (ഫിഷറീസ്) 55ഉം സീറ്റുമാണുള്ളത്.
എന്‍ജിനീയറിങ് കോളജുകളില്‍ ആകെ 37377 സീറ്റുകളിലാണ് കമീഷണര്‍ പ്രവേശം നടത്തുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ 4767ഉം അഗ്രികള്‍ചര്‍, വെറ്ററിനറി സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളജുകളില്‍ 270ഉം സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിങ് കോളജില്‍ 6580ഉം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ 25760ഉം സീറ്റുകളിലാണ് പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്മെന്‍റ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
