Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനോജ് വധം: പി. ജയരാജന്‍ ഹാജരായില്ല

text_fields
bookmark_border
മനോജ് വധം: പി. ജയരാജന്‍ ഹാജരായില്ല
cancel


കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചോദ്യം ചെയ്യലിന് സി.ബി.ഐ മുമ്പാകെ ഹാജരായില്ല. ഇന്നലെ രാവിലെ 11ന് ഹാജരാകാന്‍ നിര്‍ദേശിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ശാരീരികാവശതകള്‍ കാരണം ഹാജരാകാന്‍ സാധിക്കില്ളെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ സി.ബി.ഐയെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ ആവശ്യപ്പെടും. ഇത് മൂന്നാം തവണയാണ് പി. ജയരാജന് സി.ബി.ഐ നോട്ടീസ് നല്‍കിയത്. ആദ്യതവണ സി.ബി.ഐയുടെ തിരുവനന്തപുരം ഓഫിസില്‍ ഹാജരായ അദ്ദേഹത്തെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാംതവണ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഹാജരായില്ല. അതേസമയം, ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തു. സി.ബി.ഐ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, മനോജ് വധക്കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ളെന്ന സി.ബി.ഐ വാദം അംഗീകരിച്ച കോടതി ഹരജി തള്ളി.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത് ഇതേസമയത്താണ്. ഇത്തവണ ഹാജരായില്ളെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍നിന്ന് കാറില്‍ തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ മനോജ് കൊല്ലപ്പെട്ടത്. വാനിനുനേരെ ബോംബെറിഞ്ഞശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story