Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയസൂര്യയുടെ കായല്‍ കൈയേറ്റം: കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്

text_fields
bookmark_border
ജയസൂര്യയുടെ കായല്‍ കൈയേറ്റം: കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്
cancel


തൃശൂര്‍: നടന്‍ ജയസൂര്യ എറണാകുളം കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതിനെതിരെ നടപടിയെടുക്കാനുള്ള ഉത്തരവ് പാലിക്കാത്തതിന് കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി അജിത്കുമാര്‍ മീണക്ക് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നോട്ടീസ് അയക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവിന്‍െറ പരാതിയിലാണ് കോടതി നടപടി.
 കൊച്ചിന്‍ കോര്‍പറേഷന്‍ കോടതി ഉത്തരവ് പാലിക്കുന്നില്ളെന്ന് കാണിച്ച് ഗിരീഷ്ബാബു ഡിസംബര്‍ 19ന് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നടപടി സ്വീകരിച്ചതിന്‍െറ രേഖകളുമായി ജനുവരി ആറിന് ഹാജരാകാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട് അന്ന് കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സെക്രട്ടറിയോ പ്രതിനിധിയോ കോടതിയില്‍ എത്തിയില്ല. ഉത്തരവ് കോര്‍പറേഷന്‍ മന$പൂര്‍വം അവഗണിച്ചെന്ന് വിലയിരുത്തിയ കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. ഈമാസം 12ന് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരനു വേണ്ടി അഡ്വ. ജിപ്സണ്‍ ആന്‍റണി ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story