സെക്രട്ടേറിയറ്റ് നടയില്‍ യുവാവിന്‍െറ ആത്മഹത്യാ ഭീഷണി
text_fields
തിരുവനന്തപുരം: ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി സഹായിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍െറ ആത്മഹത്യാഭീഷണി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി വി. വിമല്‍രാജാണ് (40) ബുധനാഴ്ച രാവിലെ ആത്മഹത്യാഭീഷണി മുഴക്കിയത്. പശുവളര്‍ത്തലിന് വായ്പയെടുത്ത താന്‍ കഷ്ടത്തിലാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി സഹായം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ആഴ്ചകളായി വിമല്‍രാജ് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാവിലെ മരത്തിന് മുകളില്‍ കയറിയ വിമല്‍ മുഖ്യമന്ത്രിയത്തൊതെ താഴെ ഇറങ്ങില്ളെന്ന് വാശിപിടിച്ചു. കന്‍േറാണ്‍മെന്‍റ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് അനുരഞ്ജന ശ്രമങ്ങളായി. താഴെയിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പോകാമെന്ന് പറഞ്ഞിട്ടും ഫലം കണ്ടില്ല. കന്‍േറാണ്‍മെന്‍റ് എസ്.ഐ ശിവകുമാര്‍ സ്ഥലത്തത്തെി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ താഴെയിറങ്ങിയത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. ആത്മഹത്യാശ്രമത്തിന് കേസെടുത്തശേഷം ബന്ധുക്കളെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും വിവരം ധരിപ്പിച്ചു. മുഖ്യന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടി ലഭ്യമായിട്ടില്ല. ബന്ധുക്കള്‍ എത്തിയാല്‍ വിമല്‍രാജിനെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
