Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് നോട്ടീസ്

text_fields
bookmark_border
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് നോട്ടീസ്
cancel

കണ്ണൂര്‍:  കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇന്ന് ഹാജാരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജാരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചു. 

കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജൻ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു ജയരാജന്‍റെ നീക്കം. എന്നാൽ കേസില്‍ പ്രതിയല്ലാത്തതിനാല്‍  ഈ ഘട്ടത്തില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈകോടതിയുടെ നിലപാട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്‍റെ മൊഴി എടുത്തിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story