തണുപ്പില്‍ വിറച്ച് വയനാട്
text_fieldsതരുവണ: വയനാട്ടുകാര്‍ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തണുത്തുവിറക്കുകയാണ്. ഡിസംബര്‍ കഴിഞ്ഞ് ജനുവരി ആദ്യത്തോടെ തന്നെ വയനാട്ടില്‍ കനത്ത തണുപ്പ് തുടങ്ങി. രാവിലെ കനത്ത കോടമഞ്ഞുമുണ്ട്. ഡിസംബര്‍ ആരംഭത്തില്‍ തണുപ്പ് തുടങ്ങലാണ് പതിവെങ്കിലും ഇത്തവണ അങ്ങനെയായില്ല.
ജനുവരി ഒന്നിന് 13 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. പിന്നീട് താപനില കുറഞ്ഞുവരുകയാണ്. ഈ മാസം പകുതിവരെ തണുപ്പ് തുടരുമെന്നാണ് പറയുന്നത്. രാത്രിയും രാവിലെയുമുള്ള കനത്ത തണുപ്പ് ഉച്ചയോടെ വരണ്ട വെയിലിലേക്ക് മാറുകയാണ്. വരണ്ട കാറ്റുമൂലം ശരീരം വരളുന്നു. തണുപ്പും മഞ്ഞും ആസ്വദിക്കാന്‍ വയനാട്ടിലേക്ക് വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്നുണ്ട്. കനത്ത തണുപ്പ് പുലര്‍ച്ചെ പണിക്കുപോകുന്നവര്‍ക്കാണ് ഏറെ ദുരിതമുണ്ടാക്കുന്നത്.
പാല്‍ സൊസൈറ്റിയില്‍ പാല്‍ അളക്കാനുള്ള കര്‍ഷകര്‍ കവുങ്ങിന്‍പട്ടയും തെങ്ങിന്‍പട്ടയുമായാണ് എത്തുന്നത്. ഇതുകൊണ്ട് തീ കത്തിച്ചാണ് തണുപ്പിനെ നേരിടുന്നത്. കരിങ്ങാരി വായനശാല കവല, അങ്ങാടിക്കവല എന്നിവിടങ്ങളിലൊക്കെ രാവിലെ ഈ കാഴ്ചകള്‍ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
