Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ജു വാര്യരെ അപമാനിച്ച പൊലീസുകാരന് സസ്പെൻഷൻ

text_fields
bookmark_border
മഞ്ജു വാര്യരെ അപമാനിച്ച പൊലീസുകാരന് സസ്പെൻഷൻ
cancel

തിരുവനന്തപുരം: ഫേസ്ബുക് കമന്‍റുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എറണാകുളം എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്തിനെയാണ് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്.

പൊതുചടങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം നില്‍ക്കുന്ന മഞ്ജുവിന്‍െറ ചിത്രത്തില്‍ രഞ്ജിത് കമന്‍റിട്ടു. ഇത് മിനിട്ടുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും അനുബന്ധ കമന്‍റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശത്തിനെതിരെ മഞ്ജു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പരാതി പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ സെന്‍കുമാര്‍ കമീഷണര്‍ ദിനേശിന് നിര്‍ദേശം നല്‍കി. ഐ.ടി വിഭാഗം നടത്തിയ പരിശോധനയില്‍ രഞ്ജിത് കമന്‍റ് പോസ്റ്റ് ചെയ്തതിന് തെളിവ് ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുകയായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story