Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപികക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ
text_fieldsbookmark_border
പെരുമ്പാവൂര്‍: എന്‍.പി.ആര് ഡ്യൂട്ടിക്കിടെ അധ്യാപിക്ക് നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കൂവപ്പടി സ്വദേശികളായ ജോണി(42), ജോയ്(30), പ്രകാശ്(40) എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഏഴോടെ കൂവപ്പടി ഐമുറി ഭാഗത്ത് ഒക്കല്‍ എസ്.എന്‍.എച്ച്.എസ്.എസിലെ അധ്യാപിക ഷീബ, ഭര്‍ത്താവും ഇതേ സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ മോഹനന് എന്നിവര്‍ക്കുനേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. സെന്‍സസ് ജോലിക്കായി എത്തിയതാണെന്നും സ്കൂള്‍ അധ്യാപികയാണെന്നും പറഞ്ഞിട്ടും അക്രമകാരികള്‍ അധ്യാപികയുടെ ബാഗും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങുകയും പരിശോധിക്കുകയും
ആക്ഷേപിക്കുകയും ചെയ്തതായി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
Next Story
