തേങ്ങലടങ്ങാതെ രാധിക; ഒന്നുമറിയാതെ കുഞ്ഞുവിസ്മയ
text_fieldsപാലക്കാട്: സ്നേഹനിധിയായ പിതാവ് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതറിയാതെ ബന്ധുവിന്‍െറ ചുമലില്‍ തലചായ്ച്ച് ഉറങ്ങുകയായിരുന്നു രണ്ട് വയസ്സുകാരി വിസ്മയ. ഹെലികോപ്റ്റടിന്‍െറ ശബ്ദം കേട്ടുണര്‍ന്ന ആ കുഞ്ഞുമുഖം അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയവര്‍ക്ക് നോവുന്ന കാഴ്ചയായി. വീരമ്യത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് അശ്രുപൂജയര്‍പ്പിക്കാന്‍ ഒഴുകിയത്തെിയ ആയിരങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന്‍െറ മകള്‍ വിസ്മയയുടെ മുഖം എന്നുമുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മൃതദേഹത്തോടൊപ്പം ബംഗളൂരുവില്‍നിന്ന് ഭാര്യ രാധികയും മകള്‍ വിസ്മയയും എത്തിയത്.
ദു$ഖം തളംകെട്ടിയ മുഖവുമായി ഇറങ്ങിയത്തെിയ കുടുംബാംഗങ്ങള്‍ക്കിടയില്‍നിന്ന് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് മുന്നിലേക്ക് രാധികയെ സഹോദരന്‍ മഹേഷാണ് കൂട്ടിക്കൊണ്ടുവന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിക്ടോറിയ കോളജ് മൈതാനത്ത് പ്രിയതമന്‍െറ ചേതനയറ്റ ശരീരത്തിന് മുന്നില്‍ എത്തിയ രാധിക വിതുമ്പലടക്കാനാവതെ തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു. രാധികയുടെ തേങ്ങല്‍ അശ്രുപൂജ അര്‍പ്പിക്കാനത്തെിയവരുടെയും കണ്ണുനിറച്ചു. മലപ്പുറം പുലാമന്തോള്‍ പാലൂര്‍ ഗോപാലകൃഷ്ണ പണിക്കരുടെ മകള്‍ ഡോ. കെ.ജി. രാധികയെ നിരഞ്ജന്‍ കുമാര്‍ വിവാഹം കഴിച്ചത് മൂന്ന് വര്‍ഷം മുമ്പാണ്. മുമ്പ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലായിരുന്ന നിരഞ്ജന്‍ എയര്‍ഫോഴ്സ് എന്‍.എസ്.ജി ഡിബി യൂനിറ്റില്‍ ഡെപ്യൂട്ടേഷനിലാണ് എത്തിയത്. നേരത്തേ പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തില്‍ സേവനമനുഷ്ഠിച്ച നിരഞ്ജന്‍ ഈയിടെയാണ് അതിര്‍ത്തിസേനക്കൊപ്പം ചേര്‍ന്നത്.
ന്യൂഡല്‍ഹിയില്‍ താമസമാക്കിയ കുടുംബം ഓണത്തിന് എളമ്പുലാശ്ശേരിയില്‍ വന്നിരുന്നു. തറവാട്ടിലും ഭാര്യവീടായ പുലാമന്തോള്‍ പാലൂരിലെ വീട്ടിലും ഏതാനം ദിവസം തങ്ങിയശേഷമാണ് നിരഞ്ജനും രാധികയും മകള്‍ വിസ്മയയും മടങ്ങിയത്. ദന്തഡോക്ടറാണ് രാധിക.
ഭാര്യാപിതാവ് ഗോപാലകൃഷ്ണപണിക്കര്‍ ഡിസംബര്‍ 13ന് ഡല്‍ഹിയിലത്തെി മകളെയും മരുമകനെയും സന്ദര്‍ശിച്ചിരുന്നു. എട്ടിന് അവധിക്ക് നാട്ടിലത്തൊനിരിക്കെയാണ് നിരഞ്ജന്‍െറ അകാല വേര്‍പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
