നടന്‍ സുധാകരന്‍ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ നാടക-സിനിമാ നടനും ചലച്ചിത്രതാരം സുധീഷിന്‍െറ പിതാവുമായ സുധാകരന്‍ (73) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിലാത്തിക്കുളത്ത് ‘സൂര്യ’യിലായിരുന്നു താമസം. ഒരാഴ്ച മുമ്പ് പ്രഭാതസവാരിക്കിടെ ഈസ്റ്റ് ഹില്‍ റോഡില്‍ വാഹനമിടിച്ചായിരുന്നു പരിക്ക്.
ചിറ്റേടത്ത് മാധവന്‍ മേനോക്കിയുടെയും തട്ടാലത്ത് ജാനകിയമ്മയുടെയും മകനായി 1943 സെപ്റ്റംബര്‍ 28ന് കോഴിക്കോട്ടാണ് ജനിച്ചത്. 1964ല്‍ മികച്ച ഹാസ്യ നടനുള്ള വെള്ളി മെഡല്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്, നിലമ്പൂര്‍ ബാലന്‍ പുരസ്കാരം എന്നിവയും നേടി. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആര്‍ട്ട് ഗാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും. സൂര്യപ്രഭയാണ് ഭാര്യ. മരുമകള്‍: ധന്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
