മെട്രോ കോച്ചുകളെ സ്വീകരിക്കാന്‍ മെട്രോ യാര്‍ഡ് ഒരുങ്ങുന്നു
text_fieldsആലുവ: കൊച്ചിയിലേക്ക് പുറപ്പെട്ട മെട്രോ ട്രെയിന്‍ കോച്ചുകള്‍ സ്വീകരിക്കാന്‍ ആലുവ മുട്ടത്തെ മെട്രോയാര്‍ഡ് ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ആദ്യ വൈദ്യുതി സബ്സ്റ്റേഷന്‍ ചാര്‍ജ്ചെയ്തു. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജാണ് ഇത് നിര്‍വഹിച്ചത്. കൊച്ചി മെട്രോക്കായി ആന്ധ്രയില്‍നിന്ന് പുറപ്പെട്ട ആദ്യ സെറ്റ് കോച്ചുകള്‍ ജനവരി 10ന് മുട്ടം യാര്‍ഡിലത്തെും. രണ്ടാമത്തെ സെറ്റ് കോച്ചുകള്‍ ഏപ്രിലില്‍ എത്തുമെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ഏപ്രിലിനുശേഷം ഓരോമാസവും ഓരോ സെറ്റ് കോച്ച് വീതം 17 എണ്ണം എത്തും. രണ്ട് സബ്സ്റ്റേഷനാണ് മുട്ടം യാര്‍ഡില്‍ ഒരുക്കുക. ഇതില്‍ ആദ്യ സബ്സ്റ്റേഷനാണ് പ്രവര്‍ത്തനമാരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ കളമശ്ശേരി സബ്സ്റ്റേഷില്‍നിന്നാണ് വൈദ്യുതിയത്തെുന്നത്. മുട്ടം യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായാണ് 33 കെ.വി വൈദ്യുതി വിതരണം ചെയ്യുന്ന ഈ സബ്സ്റ്റേഷന്‍ നിര്‍മിച്ചത്. മറ്റ് മെട്രോകളില്‍ ഇല്ലാത്ത മൂന്നാം ട്രാക് സംവിധാനമാണ് കൊച്ചിയില്‍ മെട്രോ റെയിലിന് വൈദ്യുതിയത്തെിക്കുന്നത്. മെട്രോ കോച്ചുകള്‍ എത്തിയാല്‍ പരീക്ഷണ ഓട്ടത്തിന് മൂന്നാം ട്രാക്കിലൂടെ വൈദ്യുതിയത്തെിക്കുന്നതും ഈ സബ്സ്റ്റേഷന്‍ വഴിയാണ്. ഓരോ മെട്രോ സ്റ്റേഷന്‍ ഇടവിട്ട് ട്രാന്‍ഫോമറുകളും സ്ഥാപിക്കും.
ഈമാസം 23നാണ് പരീക്ഷണ ഓട്ടം. അതിനുശേഷം ഫെബ്രുവരി അവസാനം മുകളിലൂടെയുള്ള പരീക്ഷണ ഓട്ടവും നടക്കും. മുട്ടം മുതല്‍ കളമശ്ശേരി വരെയാകും ആദ്യയോട്ടം. പിന്നീട് ഇത് ഇടപ്പള്ളിവരെയാക്കും. 1.25 കിലോ മീറ്റര്‍ നീളംവരുന്ന ട്രാക്കാണ് മുട്ടത്ത് പരീക്ഷണ ഓട്ടത്തിനായി തയാറാക്കുന്നത്. മുട്ടത്ത് നടന്ന ചടങ്ങില്‍ ഡി.എം.ആര്‍.സി പ്രോജക്ട് ഡയറക്ടര്‍ ഡാനി തോമസ്, ഇലക്ര്ടിക്കല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.ജി. രാമചന്ദ്രന്‍, കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
