പിണറായിക്കെതിരെ കെ.സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്
text_fieldsതിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്. വികസനത്തിന് എതിര് നിൽക്കുന്നവർ സാമൂഹ്യവിരുദ്ധരാണെന്ന പിണറായിയുടെ പ്രസ്താവനക്കെതിരെയാണ് പോസ്റ്റ്. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്നാണ് സുരേന്ദ്രൻ പരിഹാസരൂപേണ ചോദിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ഒരാൾ മുഖ്യമന്ത്രിയായപോലെ പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ. ഫേസ് ബുക്കിൽ പേജ് തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നെ പലരെയും രഹസ്യമായിക്കണ്ട് ചർച്ചകൾ. പാറമടമുതലാളിമാരും വിദ്യാഭ്യാസകച്ചവടക്കാരുമൊക്കെ വന്നുകണ്ട് ചർച്ചകൾ നടത്തി, കൂട്ടത്തിൽ ചില മതതീവ്രവാദ സംഘടനാ നേതാക്കളും. ഇന്നിപ്പോൾ ചില കുടിവെള്ള പദ്ധതികളൊക്കെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്രേ. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഏറ്റെടുത്തപ്പോൾ പറഞ്ഞത് അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോർപറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെയായിരുന്നു. ഇപ്പോൾ പറയുന്നത് തങ്ങൾ അധികാരത്തിൽ വന്നാൽ അദാനി തന്നെ തുടരുമെന്നാണ്. വികസനത്തിന് എതിരുനിൽക്കുന്നവർ സാമൂഹ്യ വിരുദ്ധരാണെന്ന് പ്രകൃതി സ്നേഹികളെ ഉദ്ദേശിച്ചുള്ള പ്രസ്താവനയും കണ്ടു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ?
ഒരാൾ മുഖ്യമന്ത്രിയായപോലെ പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ് ബുക്കിൽ പേജ് തുടങ്ങിക്...
Posted by K Surendran on Friday, 1 January 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
