കാസര്‍കോട്ട് വാഹനാപകടങ്ങളില്‍ നാലുമരണം
text_fields
കാസര്‍കോട്: പുതുവത്സര ദിനത്തിലും തലേന്നുമായി കാസര്‍കോട്ട് വിവിധ ഭാഗങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുള്‍പ്പെടെ നാലുപേര്‍ മരിച്ചു. കാസര്‍കോട് നഗരത്തിന് സമീപം ദേശീയപാതയിലെ കറന്തക്കാട് ജങ്ഷനില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഉപ്പളയില്‍ ജ്വല്ലറി ജീവനക്കാരനായ മലപ്പുറം എടപ്പാള്‍ വട്ടംകുളം വെല്ലൂര്‍ ഹൗസില്‍ പ്രഭാകരന്‍ (60), മഞ്ചേശ്വരം പൊസോട്ട് ദേശീയപാതയില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കര്‍ണാടക മൂഡബിദ്രിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ വടകര കാവുംപറമ്പത്തെ കൃഷ്ണന്‍െറ മകന്‍ കെ.ആര്‍. ഹരിപ്രസാദ് (21), ദേലമ്പാടി വാല്‍ത്താജെയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കിലുണ്ടായിരുന്ന വാല്‍ത്താജെയിലെ മുഹമ്മദ് സിയാദ് (21), ഉപ്പളയില്‍ റോഡ് മുറിച്ചുകടക്കുന്നതിടെ ടെമ്പോയിടിച്ച് അന്ധനായ ആന്ധ്രപ്രദേശ് വമ്പള്ളി കസബ സ്വദേശി ഷേഖ് അല്ലാ ബകഷ് (31) എന്നിവരാണ് മരിച്ചത്.
അടുത്ത സുഹൃത്തിന്‍െറ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട പ്രഭാകരന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലത്തൊന്‍ മംഗളൂരുവില്‍നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ബിയറുമായി പോകുന്ന ലോറിയില്‍ ഉപ്പളയില്‍നിന്ന് കയറിയതായിരുന്നു. ജ്വല്ലറി ജീവനക്കാരനായ മകന്‍ സജേഷും കൂടെയുണ്ടായിരുന്നു. കറന്തക്കാട്ട് ഇറങ്ങുമ്പോള്‍ പിന്നാലെ അമിത വേഗതയിലത്തെിയ മറ്റൊരു ലോറി ഇവര്‍ സഞ്ചരിച്ച ലോറിയില്‍ ഇടിക്കുകയാണുണ്ടായത്.
സുഹൃത്തിനൊപ്പം മൂഡബിദ്രിയില്‍നിന്ന് ബൈക്കില്‍ നാട്ടിലേക്ക് പോകുമ്പോഴാണ് ഹരിപ്രസാദ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഹരിപ്രസാദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് സിയാദ് വ്യാഴാഴ്ച രാവിലെ വീട്ടിലത്തെിയതായിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മുള്ളേരിയയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഉപ്പള സ്കൂളിന് സമീപമുണ്ടായ അപകടത്തിലാണ് ഷേഖ് അല്ലാ ബഹാന്‍ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
