പൊലീസില്‍ വന്‍ അഴിച്ചുപണി; ടി.ജെ. ജോസിനെ തിരിച്ചെടുത്തു
text_fieldsതിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ എല്‍എല്‍.എം പരീക്ഷയില്‍ കോപ്പിയടി വിവാദത്തത്തെുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഐ.ജി ടി.ജെ. ജോസിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ഹോംഗാര്‍ഡ് ഐ.ജി ആയാണ് നിയമനം. കമ്യൂണിറ്റി പൊലീസിങ് ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസിന്‍െറ ചുമതലയും നല്‍കിയിട്ടുണ്ട്.
ജോസിനെ തിരിച്ചെടുത്തതിനുപുറമേ എസ്.പി, ഡി.സി.പി, ഡിവൈ.എസ്.പി തലത്തിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയെ പാലക്കാട്ടേക്ക് മാറ്റി. വിജിലന്‍സ് ഉത്തരമേഖലാ എസ്.പിയായിരുന്ന കെ. വിജയനാണ് മലപ്പുറം എസ്.പി. കോഴിക്കോട് റൂറല്‍ എസ്.പിയായി പ്രതീഷ്കുമാറിനെയും നിയമിച്ചു. ഹരിശങ്കറാണ് ആന്‍റി പൈറസി സെല്‍ എസ്.പി. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി ഇ.എം. ആന്‍റണിയെ വിജിലന്‍സ് കോഴിക്കോട് റെയ്ഞ്ച് എസ്.പിയാക്കി സ്ഥലംമാറ്റി.
ചെങ്ങന്നൂര്‍ എ.എസ്.പി ആരുള്‍ ആര്‍. ബി കൃഷ്ണയെ കൊച്ചി ഡെപ്യൂട്ടി കമീഷണറാക്കി. തിരുവനന്തപുരം ട്രാഫിക് സൗത് എസ്.പി എന്‍. വിജയകുമാറിനെ ടെലികമ്യൂണിക്കേഷന്‍ എസ്.പി ആക്കി. തിരുവനന്തപുരം റൂറല്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എം.കെ. സുള്‍ഫിക്കറിനെ പാലക്കാട് ഡിവൈ.എസ്.പിയാക്കി.
പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രനെ ആലത്തൂരിലേക്ക് മാറ്റി. പാലക്കാട് ഡിവൈ.എസ്.പി പി.ഡി. ശശിയെ ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിന്‍െറ ചുമതലയുണ്ടായിരുന്ന ജോര്‍ജ് ചെറിയാനെ ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്പിയായി നിയമിച്ചു. വയനാട്ടില്‍നിന്ന് സി.കെ. ഉത്തമനെ ആലപ്പുഴ ഡിവൈ.എസ്.പി( ഭരണം)യാക്കി.
ആലപ്പുഴ ഡിവൈ. എസ്.പി (ഭരണം) ആയിരുന്ന പാര്‍ഥസാരഥിപിള്ളയാണ് പുതിയ പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്. പി. കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.എ. മുരളീധരനെ ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. കോഴിക്കോട് സിറ്റി ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് പി.ടി. ബാലനെ മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്.പിയാക്കി മാറ്റിനിയമിച്ചു. ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി കെ. അശോക്കുമാര്‍ ആണ് വയനാട് എസ്.എം.എസ് ഡിവൈ.എസ്.പി. പാലക്കാട് എസ്.പി ആയിരുന്ന എന്‍. വിജയകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
