പാക്കിങ്ങിൽ അപാകത: സാേങ്കതിക സർവകലാശാല ചോദ്യപേപ്പർ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: പാക്കിങ്ങിലെ അപാകത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജനുവരി നാലിന് നടത്താനിരുന്ന ബി.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ സാേങ്കതിക സർവകലാശാല പിൻവലിച്ചു. പുതിയ ചോദ്യപേപ്പർ അച്ചടിച്ച് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചതായും പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്നും സർവകലാശാല അറിയിച്ചു.
കൊച്ചിയിലെ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) ആണ് ചോദ്യപേപ്പർ അച്ചടിച്ചത്. സുതാര്യമായ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കാർഡ് ബോർഡിനുള്ളിലാക്കിയാണ് കെ.ബി.പി.എസ് ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. ചോദ്യപേപ്പറിെൻറ ആദ്യത്തെയും അവസാനത്തെയും പേജുകൾ കാണാൻ കഴിയുന്നകാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സർവകലാശാല േചാദ്യപേപ്പർ പിൻവലിക്കുകയായിരുന്നു. സാേങ്കതിക സർവകലാശാല രൂപീകരിച്ചതിന് ശേഷം ആദ്യമായി നടത്തുന്ന പരീക്ഷയാണ് ഇത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
