ചുംബനത്തെരുവ് സമരത്തിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി
text_fieldsകോഴിക്കോട് : സവര്‍ണ്ണ ഫാഷിസത്തിനും അസഹിഷ്ണുതക്കുമെതിരെ സാംസ്കാരിക സംഘടനയായ ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തക സംഘം നടത്തിയ ചുംബന തെരുവ് സമരം അക്രമാസക്തമായി. മാനാഞ്ചിറ പബ്ളിക് ലൈബ്രറിക്ക് സമീപം സംഘടിപ്പിച്ച സമരം പ്രതിരോധിക്കാന്‍ ഹനുമാന്‍ സേനക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിത്.
ആദ്യം സമരത്തിനത്തിയ മൂന്നു പേരെ ഹനുമാന്‍ സേനക്കാര്‍ തടയുകയും ഭിന്നശേഷിക്കാരനും സ്ത്രീകളുമുള്‍പ്പെടെയുള്ള സമരക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ജാഥയായി വന്ന സമരക്കാരെ ഹനുമാന്‍ സേനക്കാര്‍ വടിയും മറ്റുമായി ആക്രമിക്കുകയും സജ്ജീകരണവുമായി വന്ന സമരക്കാര്‍ തിരിച്ചക്രമിക്കുകയും ചെയ്തതോടെ സമരം അക്രമാസക്തമായി. സമരസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് ഉടന്‍ ലാത്തിവീശി. സമരക്കാരെയും പ്രതിഷേധക്കാരെയും അറസ്റ്റു ചെയ്ത് നീക്കി. 16 സമരക്കാരും പ്രതിഷേധക്കാരും ഉള്‍പ്പെടെ 32 പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
