മുഖ്യമന്ത്രിയാകേണ്ടത് എഴുപതുകാരനോ തൊണ്ണൂറുകാരനോ?
text_fieldsതിരുവനന്തപുരം: എഴുപതുകാരനാണോ തൊണ്ണൂറുകാരനാണോ മുഖ്യമന്ത്രിയാകേണ്ടതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് വാർത്താസമ്മേളനത്തിൽ ചോദ്യം. ഞങ്ങളുടെ പാർട്ടിയിൽ 25 വയസു മുതൽ തൊണ്ണൂറ്റഞ്ച് വയസ് വരെയുള്ള ഊർജസ്വലരായ ആളുകളുണ്ടെന്നും എങ്ങനെ വേണമെന്ന പിന്നീട് തീരുമാനിക്കുമെന്നും പിണറായിയുടെ മറുപടി. അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന് മുന്നോടിയായി വിളിച്ച വാർത്താസമ്മേളനത്തിലാണ് കൗതുകകരമായ ചോദ്യവും ഉത്തരവും ഉണ്ടായത്.
വികസനത്തെ കണ്ണടച്ച് എതിർക്കുന്ന രീതി സി.പി.എമ്മിനില്ലെന്ന് പിണറായി വിശദീകരിച്ചു. വികസനവിരോധികളെ പിന്തുണക്കാൻ തങ്ങളുടെ കൂട്ടത്തിൽ ആളുണ്ടാകില്ല. വിഴിഞ്ഞം പദ്ധതിയെയല്ല, പദ്ധതി കൈമാറിയ രീതിയെയാണ് എതിർത്തത്. നാടിന്‍റെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് പകരം അത് അട്ടിമറിച്ച് അഴിമതി നടത്തുന്നതിനെയാണ് എതിർത്തത്. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ അദാനിക്ക് നൽകിയ വിഴിഞ്ഞം കരാർ റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്‍റെ വികസനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകാൻ സി.പി.എം തയാറാണ്. ഏത് പദ്ധതിയാണ് ഈ സർക്കാർ പ്രാവർത്തികമാക്കിയത്? എല്ലാം പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
