Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

text_fields
bookmark_border
മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
cancel

ചങ്ങനാശേരി: മന്നത്ത് പത്മനാഭന്‍െറ 139ാം ജയന്തി ആഘോഷങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ സ്കൂള്‍ മൈതാനിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് പ്രഭാതഭേരി, എട്ടു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന എന്നിവ നടക്കും. 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.

ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും.  ഉച്ചക്ക് 2.15ന് മധുര ടി.എന്‍.എസ് കൃഷ്ണയുടെ സംഗീതസദസ്സ്, വൈകീട്ട് അഞ്ചിന് കഥാപ്രസംഗം, 7.30ന് ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ നയിക്കുന്ന ഗാനമേള, രാത്രി 10.30 മുതല്‍ തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്‍െറ മേജര്‍സെറ്റ് കഥകളി എന്നിവ നടക്കും.

മന്നം ജയന്തി ദിനമായ ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story