വൈദ്യുതി ബോര്‍ഡില്‍ ശമ്പളപരിഷ്കരണത്തിന് അഞ്ചംഗ സമിതി
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ശമ്പള പരിഷ്കരണത്തിന് അഞ്ചംഗസമിതിയെ നിയോഗിച്ചു. റെഗുലേറ്ററി കമീഷന്‍െറ നിര്‍ദേശംകൂടി കണക്കിലെടുത്താണ്നടപടി. നേരത്തേ സ്വീകരിച്ചിരുന്ന ഉഭയകക്ഷികരാര്‍ സംവിധാനം മാറ്റിയാണിത്. കര്‍ണാടക പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറലായി വിരമിച്ച പി.ജെ. മാത്യുവിന്‍െറ നേതൃത്വത്തിലുള്ള സമിതിയില്‍ ബോര്‍ഡിലെ ഫിനാന്‍സ് ഡയറക്ടര്‍ എന്‍.എസ്. പിള്ള, നിയമ ഓഫിസര്‍ എം. നന്ദകുമാര്‍, ചീഫ് ഇന്‍േറണല്‍ ഓഫിസര്‍ കെ. ദാമോദരന്‍, ബോര്‍ഡ് സെക്രട്ടറി ആര്‍. രാജശേഖരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍.
ശമ്പളപരിഷ്കരണത്തിന് അവലംബിച്ചുവന്നിരുന്ന വിലപേശല്‍ രീതി അവസാനിപ്പിച്ചെങ്കിലും ജീവനക്കാരുടെ അഭിപ്രായം സമിതി തേടുകയും ചര്‍ച്ച നടത്തുകയും ചെയ്യും. 2013ല്‍ നിലവിലെ ശമ്പളപരിഷ്കരണ കാലാവധി അവസാനിച്ചിരുന്നു. വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
