Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറ്റൂർ ഭൂമി കൈയേറ്റം: ഉമ്മൻചാണ്ടിയുടെ പങ്കിന്​ തെളിവില്ലെന്ന്​ വിജിലൻസ്​ കോടതി

text_fields
bookmark_border
പാറ്റൂർ ഭൂമി കൈയേറ്റം: ഉമ്മൻചാണ്ടിയുടെ പങ്കിന്​ തെളിവില്ലെന്ന്​ വിജിലൻസ്​ കോടതി
cancel

തിരുവനന്തപുരം: പാറ്റൂർ ഭൂമി കയ്യേറ്റ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ് കോടതി. അതേസമയം ഭൂമി കൈയേറ്റം നടന്നതിന് പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.  കേസിൽ മുഖ്യമന്ത്രിക്കും മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹരജിയിലെ വാദത്തിനിടെയാണ് കോടതിയുടെ  പരാമർശം.

തിരുവനന്തപുരം പാറ്റൂരില്‍ കെട്ടിടം നിർമിച്ച സ്വകാര്യ കമ്പനി 16.8  സെൻറ് പുറേമ്പാക്ക് ഭൂമി  കൈയേറിയതായി രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കുകയാണ്. കൈയേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ആദ്യം ലോകായുക്ത പരിഗണിക്കട്ടെയെന്നും പിന്നീട് കോടതി വിധി പറയാമെന്നും വിജിലൻസ് കോടതി വ്യക്തമാക്കി. കേസ് മാർച്ച് 29ന് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം പാറ്റൂരില്‍ ജല അതോറിറ്റിയുടെ ഭൂമി കൈയേറാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സഹായിച്ചുവെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഹരജിയിൽ ആരോപിച്ചിരുന്നത്. ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അനാവശ്യ തിടുക്കം കാട്ടിയെന്നും മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അന്വേഷണം നടത്തണമെന്നായിരുന്നു വിഎസിെൻറ ആവശ്യം. കോടതിയില്‍ നേരിട്ടെത്തിയാണു വി.എസ്. ഹരജി നല്‍കിയിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story